Monday 9 April 2012

ഞാനെപ്പോഴാണ് തനിച്ചായത്



നിന്നെ കാത്തുനിന്ന
ഓരോ നിമിഷങ്ങളും
ഞാന്‍ ഓര്‍മ്മിക്കുന്നു...

പ്രതീക്ഷയുടെ
ഓരോ മാത്രയും
എന്നെ കടന്നു പോകാന്‍
വളരെ പണിപ്പെട്ടു...

ഓരോ നെടുവീര്‍പ്പുകൊണ്ട്
ഹൃദയത്തെ
അടക്കുമ്പോഴെല്ലാം

ഒരു വെമ്പല്‍
വീണ്ടുമുണരുമായിരുന്നു...
നമുക്കിടയിലെ
ഒരു നിമിഷം പോലും
നഷ്ടപ്പെടാതിരിക്കാനാണ്
നിനക്ക് മുന്‍പ്
ഞാന്‍ വന്നത്
കാത്തുനിന്നത്...

പക്ഷേ,
എന്‍റെ മുന്നില്‍
ഒരിക്കല്‍പോലും
നീ അപ്രതീക്ഷിതമായി
കടന്നുവന്നില്ല...

എന്നും,എപ്പോഴും
ഞാന്‍ നിന്നെ
പ്രതീക്ഷിച്ചിരുന്നല്ലോ...

നിലാവില്‍ നനഞ്ഞ്
സൂര്യന്‍ എപ്പോഴാണ്
കെട്ടുപോയത്...

ഞാനെപ്പോഴാണ്
തനിച്ചായത്...!!!

2 comments:

  1. "നിലാവില്‍ നനഞ്ഞ്
    സൂര്യന്‍ എപ്പോഴാണ്
    കെട്ടുപോയത്......"

    നന്നായിട്ടുണ്ട്. ആശംസകള്‍..

    വീണ്ടും വരാം.

    ReplyDelete
  2. മനോഹരമായ ബ്ലോഗ്‌ .... അതില്‍ ആദ്യത്തെ കവിതയും വളരെ നന്ന് ....അവള്‍ക്കറിയാം നീ കാത്തു നില്‍ക്കുന്നെന്ന് അതുകൊണ്ട് തന്നെ അവള്‍ വരും തീര്‍ച്ച ....

    ReplyDelete

Blogger Widgets