Friday 10 August 2012

കുരുതി ജലത്തിനോളംചുവപ്പ്

നക്ഷത്രങ്ങള്‍
ഭൂമിയില്‍
പരവതാനി
തൂവിയതുപോലെ

കൈക്കുടന്ന നിറയെ
ഇലഞ്ഞി പൂകളുമായി
വരുന്ന ഒരു പെണ്‍കുട്ടി

അവളുടെ കണ്ണിലെ
വിഷാദ ച്ഛവി
ഇന്ന് പൊഴിച്ച പുതുപൂക്കള്‍
പെറുക്കിയെടുത്തത്

നനഞ്ഞു മണ്ണിലമര്ന്ന
എന്റെ കൂടി
സ്വപ്നങ്ങളായിരുന്നു

അന്ന്
ആ സ്വപ്നങ്ങള്‍ക്ക്
മഴവില്ലിനോളം
ചാരുത

ഓര്‍മ്മകള്‍ക്ക്
ഇന്ന്
കുരുതി ജലത്തിനോളം
ചുവപ്പ്

1 comment:

  1. അരുണ്‍, എഡിറ്റ്‌ ചെയ്തു വീണ്ടും പോസ്റ്റുമല്ലോ?

    ReplyDelete

Blogger Widgets