ഇന്നും ചോരപൊടിയുന്ന
മുറിവുകളില്‍
നിന്റെ
ഓര്‍മ്മയുണര്‍ത്തുന്ന
നീറ്റല്‍ ...
ഓര്‍മ്മകളുടെ
ചവറ്റുകൂനക്ക് തീവച്ച്
തിരിഞ്ഞുനടക്കുമ്പോഴും
കാതോര്‍ത്തത്
ഒരു പിന് വിളി...
എത്രപെയ്തിട്ടും
എന്നിലെ
തീയ്യണക്കാത്ത
ഒരു വേനല്‍ മഴ മാത്രം
നിന്റെ ഓര്‍മ്മകള്‍ ...
നിന്റെ കൈപിടിച്ച്
നടന്ന വഴികളില്‍
ഇപ്പോഴും
വസന്തം രാപ്പാര്‍ക്കുന്നു;
ഇരുളില്‍
എനിക്കുമാത്രം
കാണുവാന്‍ കഴിയുന്ന
ആയിരം നിറങ്ങളോടെ...
ഒരിക്കലും പുലരാത്ത
എന്റെ രാത്രിയില്‍
നിന്റെ കണ്ണിലെ
വജ്രശോഭ
എന്റെ വഴിയും
വെളിച്ചവുമാകുന്നു...
എനിക്കതുമതി...

No comments:
Post a Comment