കോരിച്ചൊരിയുന്ന മഴയില്‍
നമുക്ക്
കൈകോര്‍ത്തു നടക്കണം
എനിക്ക് അറിയണം
നിന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന
മഴത്തുള്ളിക്കോ
അതോ
നിന്റെ കണ്ണുകള്‍ക്കോ
നക്ഷത്ര തിളക്കം എന്ന്
പെണ്ണേ
പ്രണയാതുരമായ
നിന്റെ
നയനങ്ങളോളം വരില്ല
പ്രപഞ്ചവും
അതിലെ
ഒരു താരകവും
ദൂരെ പാടുന്ന
രാപ്പാടികള്‍ പാടിത്തളര്ന്നതും
നിന്നെക്കുറിച്ചായിരുന്നു
നിന്റെ
മൗന പ്രണയത്തെക്കുറിച്ച്

No comments:
Post a Comment