Monday, 23 April 2012

ഓരോ രാജ്യങ്ങള്‍ ...


ഓരോ ഫ്ലാറ്റും
ഓരോ
രാജ്യങ്ങളാണ്...
അദൃശ്യമായ
വേലിക്കെട്ടിനാല്‍
വേര്‍ത്തിരിക്കപ്പെട്ട
രാജ്യങ്ങള്‍ ...

ഉള്ളില്‍ ആഭ്യന്തിര കലാപം...
ചുണ്ടില്‍ പുഞ്ചിരി...
പാര്ലിമെന്റില്‍
ഇടക്കാല സമ്മേളനത്തിനു
എത്തുംപോലെ
വല്ലപ്പോഴും
കണ്ടുമുട്ടുന്ന
രക്തബന്ധങ്ങള്‍ !

ഐ ടി യിലും
ഊഹക്കച്ചവടത്തിലും
വിത്തെറിഞ്ഞു
വിളവു
കാത്തിരിക്കുന്ന
പ്രജകള്‍ ...

ഓണം,വിഷു,കൃസ്തുമസ്...
നൊസ്റ്റാള്ജിയയില്‍
പൊതിഞ്ഞ
വോട്ടിംഗ് ദിനങ്ങള്‍ ...!

ഒരു ബോംബിന്‍റെ
പൊട്ടിത്തെറിക്കുമുന്‍പുള്ള
സെക്കന്‍റുകള്‍ ...
ഒരു ഭീകരനെ തേടി
തോക്കോ ലാത്തിയോ?
ആര്‍ക്കറിയാം?

സമയമില്ലതീരെ!

3 comments:

  1. "ഓണം,വിഷു,കൃസ്തുമസ്...
    നൊസ്റ്റാള്ജിയയില്‍
    പൊതിഞ്ഞ
    വോട്ടിംഗ് ദിനങ്ങള്‍ ...!"

    നാലു ചുവരുകള്‍ക്കുള്ളിലെ വീര്‍പ്പുമുട്ടലുകള്‍....

    ആശംസകള്‍!!!

    ReplyDelete
  2. മുബി സന്തോഷം

    ReplyDelete
  3. ഒരു ഫ്ലാറ്റിലെ ജീവിതാനുഭവങ്ങള്‍ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു...
    വീണ്ടും എഴുതുക...
    ആശംസകള്‍....

    ReplyDelete

Blogger Widgets